ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 20 ജവാന്മാര്‍ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 11 മാര്‍ച്ച് 2014 (14:28 IST)
PTI
PTI
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് സംഭവം. നിരവധി ജവാന്മാര്‍ക്ക് പരുക്കേറ്റു.

ജിരം ഘതി മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ്, പൊലീസ് സംഘത്തിനും നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. രാവിലെ 10.30 ഓടെ ആണ് 50 ഓളം വരുന്ന മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം നടന്ന ജീരം പാലിക്ക് സമീപത്ത് വെച്ചാണ് വീണ്ടും ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.