ചെന്നൈയിലെ തടാകത്തില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു

Webdunia
ചൊവ്വ, 31 ജനുവരി 2012 (15:37 IST)
പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം ചെന്നൈയിലെ തടാകത്തില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിരണ്‍ എംകെ-11 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്. സാങ്കേതികതകരാറാണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്.