തെലങ്കാന വിഷയത്തില്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം തുടരുന്നു.
സമരം പിന്‍വലിക്കാനാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് ഭവന്‍ റെസിഡന്‍റ് കമ്മീഷണര്‍ നല്‍കിയ നോട്ടീസ് വകവെക്കാതെയാണ് നായിഡു സമരം തുടരുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ടിആര്‍എസ്സുമായി കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ഒത്തുകളി പുറത്തുകൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നായിഡു പറഞ്ഞു.
അതേ സമയം സീമാന്ധ്രയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. വൈദ്യുതി ജീവനക്കാര്‍ പണിമുടക്കുന്നത് സംസ്ഥാനത്തെ ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതവും നിലച്ചിരിക്കുകയാണ്.