ഗോ എയര്‍ വിമാനം കഷ്ടിച്ച് രക്ഷപെട്ടു

Webdunia
ശനി, 17 ജൂലൈ 2010 (15:19 IST)
ഇന്‍ഡോറിലെ ദേവി അഹല്യാബായ് വിമാനത്താവളത്തില്‍ വച്ച് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനത്തിന് കഷ്ടിച്ചുള്ള രക്ഷപെടല്‍. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് പക്ഷി ഇടിച്ചത്.

ശനിയാഴ്ച രാവിലെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുമ്പോഴാണ് ജി 8 225 ഗോ എയര്‍ വിമാനത്തില്‍ പക്ഷി ഇടിച്ചത്. പൈലറ്റ് ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കിയതിനാല്‍ അപകടം ഒഴിവായി എന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.

134 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര റദ്ദാ‍ക്കി. യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിയാണ് ഡല്‍ഹിയില്‍ എത്തിച്ചത്.