ഗോരക്ഷ എന്ന് പറഞ്ഞാല്‍ ഇങ്ങനെയാണോ?; ബിജെപി നേതാവിന്റെ തൊഴുത്തില്‍ 200ഓളം പശുക്കള്‍ ഭക്ഷണമില്ലാതെ ചത്തു !

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (10:08 IST)
പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യമെങ്ങും അക്രമവും കൊലപാതകവും അഴിച്ചുവിടുന്ന ബിജെപിയുടെ നേതാവിന്റെ പശുത്തൊഴിത്തില്‍ ഭക്ഷണം ലഭിക്കാതെ ഇരുനൂറോളം പശുക്കള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം.
 
ഗോശാലയ്ക്കടുത്ത് ജെസിബി എത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും ഇവിടെയെത്തി. പശുക്കളെ ഷെല്‍ട്ടറിന് സമീപം തന്നെ മറവുചെയ്യുകയായിരുന്നു. മൃഗഡോക്ടറും മറ്റും സ്ഥലത്തെത്തിയതോടെ പശുക്കളുടെ പോസ്റ്റുമോര്‍ട്ടം നടത്തി.
 
ഭക്ഷണവും മരുന്നും ലഭിക്കാത്തതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമുല്‍ നഗര്‍ നിഗമിലെ ബിജെപി വൈസ് പ്രസിഡന്റുകൂടിയായ ഹരീഷ് വര്‍മയുടേതാണ് ഗോശാല. ഏഴുവര്‍ഷത്തോളമായി ഇയാള്‍ ഇത് നടത്തുകയാണെന്നും എന്നാല്‍ പശുക്കളെ സംരക്ഷിക്കുന്നതില്‍ യാതൊരു ഉത്തരവാദിത്വവും കാണിക്കാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article