ഗുഡ്ഗാവില്‍ രണ്ട് യുവതികളെ പീഡിപ്പിച്ചു

Webdunia
ചൊവ്വ, 25 ജൂണ്‍ 2013 (17:10 IST)
PTI
ഹരിയാനയിലെ വിവിധയിടങ്ങളില്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തു. പീഡനം ചെയ്ത രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഗുഡ്ഗാവിലെ അഞ്ജന കോളനിയിലാണ് ആദ്യ പിഡനം നടന്നത്. പ്രതിയായ തിര്‍ലോക് 35കാരിയായ വീട്ടമ്മയെ ആക്രമിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ ഷോപ്പ് കീപ്പറായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗുഡ്ഗാവിലെ മനേസരിലാണ് രണ്ടാമത്തെ പീഡനം നടന്നത്. പ്രദേശത്ത് വീട് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 19വയസുള്ള പെണ്‍കുട്ടിയെ പ്രതിയായ ഉദേഷ് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ പ്രതി മയക്കിയതിനുശേഷം പീഡിപ്പിക്കുകയായിരുന്നു.

പ്രതികളായ തിര്‍ലോകിനെയും ഉദേഷിനെയും കോടതിയില്‍ ഹാജരാക്കി