ഗുജറാത്ത് കലാപം: മോഡിയ്ക്ക് കോടതിയുടെ വിമര്‍ശനം

Webdunia
ബുധന്‍, 8 ഫെബ്രുവരി 2012 (15:04 IST)
PRO
PRO
ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്രമോഡി സര്‍ക്കാരിനെ ഗുജറാത്ത് ഹൈക്കോടതി വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു. 2002-ല്‍ ഗോധ്രയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപം അടിച്ചമര്‍ത്താന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

ഗുജറാത്തിലെ ഇസ്ലാമി റിലീഫ് കമ്മറ്റി സമ്മര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കലാപത്തിനെതിരെ പൊലീസ് സേന കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. കലാപത്തിലെ ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കുന്നതിലും വീഴ്ച സംഭവിച്ചു.

ആരാധനാലയങ്ങള്‍ക്ക് എതിരെ ആക്രമണമുണ്ടായത് സര്‍ക്കാറിന്റെ വീഴ്‌ച കാരണമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായാണ് പ്രവര്‍ത്തിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.