ഗിരിരാജ് സിംഗിനെതിരെ അറസ്റ്റ് വാറണ്ട്

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (13:06 IST)
PRO
PRO
വിവാദ പ്രസ്താവന നടത്തി ബിജെപിയെ വെട്ടിലാക്കിയ ഗിരിരാജ് സിംഗിനെതിരെ ബൊക്കാറ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു. മോദിയെ അംഗീകരിക്കാത്തവരെ പാകിസ്താനിലേക്ക് നാടുകടത്തണമെന്നാണ് ഗിരിരാജ് സിംഗ് പറഞ്ഞിരുന്നത്.

ബിജെപി. നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പ്രസ്താവനയില്‍ ഉറച്ചു നിന്ന ഗിരിരാജ് സിംഗിന്റെ തിരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകള്‍കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അതിനുപുറമെ ഗിരിരാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച നോട്ടീസയിരുന്നു. പ്രസംഗം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഈ മാസം ഇരുപത്തിനാലിനകം കമ്മീഷന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.