ഗായിക ദീപാലി ജോഷി കാറപകടത്തില്‍ മരിച്ചു

Webdunia
ശനി, 28 ജനുവരി 2012 (14:49 IST)
പ്രശസ്‌ത ഹിന്ദി പിന്നണി ഗായിക ദീപാലി ജോഷി വാഹനാപകടത്തില്‍ മരിച്ചു. കുവൈത്തില്‍ വെള്ളിയാഴ്ച രാത്രിയാണ്‌ അപകടമുണ്ടായത്.

ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനായി കുവൈത്തിലെത്തിയതായിരുന്നു ദീപാലി ജോഷി. വിമാനത്താവളത്തില്‍ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്കുള്ള യാത്രാമധ്യേ ദീപാലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.

ദീപാലി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിച്ചതായാണ് റിപ്പോര്‍ട്ട്. ദീപലിക്കൊപ്പം സഞ്ചരിച്ചിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു.