ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് മേധാപട്കര്‍

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (14:42 IST)
PTI
PTI
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ കസ്തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നും മേധാ പട്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജനസാന്ദ്രത കൂടിയ മേഖലകളെ ഒഴിവാക്കി പശ്ചിമഘട്ട സംരക്ഷണത്തിന് നടപടിയെടുക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരുന്നു.

60,000 ചതുരശ്ര മീറ്റര്‍ പ്രദേശമാണ് സംരക്ഷിക്കുക. മാധവ് ഗാഡ്‌ഗില്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും തള്ളിക്കൊണ്ടാണ് പശ്ചിമഘട്ട സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കിയത്. കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളാണ് മന്ത്രാലയം കണക്കിലെടുത്തത്.