ഖുശ്ബുവിനെതിരെ കേസ്‌

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (10:02 IST)
PRO
PRO
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടി ഖുശ്ബുവിനെതിരെ കേസെടുത്തു. രണ്ടു കേസുകളാണ് ഖുശ്ബുവിന്റെ പേരിലുള്ളത്.

ഡി എം കെയുടെ പ്രചാരണത്തിനെത്തിയ ഇവര്‍ തേനി ജില്ലയിലെ പളനിച്ചിട്ടൈയില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തി എന്നതാണ് ആദ്യത്തെ കേസ്.

ഖുശ്ബു സഞ്ചരിച്ച വാഹനത്തെ എട്ട് കാറുകള്‍ അകമ്പടി സേവിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. മുന്‍കൂട്ടി അനുമതി വാങ്ങാതെയായിരുന്നു ഇത്. എല്ലാ അകമ്പടി വാഹനങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

തിങ്കളാഴ്ചയാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്.