മുന്‍ ക്രിക്കറ്റ് താരവും നടനുമായ സലില്‍ അങ്കോളയുടെ മുന്‍ ഭാര്യ പരിണീത(46)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ സ്വവസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
സലില്‍ അങ്കോളയും പരിണീതയും 2011ല്‍ വിവാഹമോചനം നേടിയിരുന്നു. ഇതിനു ശേഷം പൂനെയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് പരിണീത കഴിഞ്ഞിരുന്നത്. മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍ പരിണീത ജീവനൊടുക്കിയതാകാം എന്നാണ് കരുതപ്പെടുന്നത്. തൂങ്ങിമരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
പരിണീത എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ മനംമടുത്ത് ജീവന്‍ വെടിയുന്നു എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്.