ക്യാബിനില്‍ പുക: പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം ജെറ്റ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (15:46 IST)
പറന്നുയര്‍ന്നയുടനെ ജെറ്റ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി. ബംഗലൂരുവില്‍ നിന്നും മംഗലാപുരത്തേക്ക് 65 യാത്രികരുമായി പറന്നുയര്‍ന്ന ഫ്‌ലൈറ്റ് 9w 2839 ആണ് അടിയന്തര സാഹചര്യത്തില്‍ തിരിച്ചിറക്കിയത്.
 
വിമാനത്തിന്റെ ക്യാബിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതോടെയാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ബംഗലൂരു വിമാനത്താവളത്തില്‍ നിന്ന് 10 മണിയ്ക്ക് ടേക്ക് ഓഫ് ചെയ്ത വിമാനം 10.20നു തന്നെ തിരിച്ചിറക്കുകയായിരുന്നു  
 
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും നാല് പേര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് പ്രാഥമിക ചികല്‍സ നല്‍കേണ്ടി വന്നുയെന്നും അധികൃതര്‍ അറിയിച്ചു. വിമാനം തിരിച്ചിറക്കിയ ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ച് കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article