ജയറാം നായകനായ ‘ആടുപുലിയാട്ടം’ വന്‍ ഹിറ്റായി മാറുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ജയറാം ചിത്രം ബോക്സോഫീസില്‍ മികച്ച വിജയം നേടുന്നത്.
21 ദിവസം കൊണ്ട് 7.1 കോടി രൂപയാണ് ആടുപുലിയാട്ടത്തിന്‍റെ കളക്ഷന്‍. ജയറാമിനെ പോലെ ഒരു വലിയ താരത്തിന്‍റെ സിനിമയ്ക്ക് ഇത് അത്ര വലിയ നേട്ടമൊന്നുമല്ലെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജയറാം സിനിമകള്‍ കനത്ത പരാജയങ്ങളായി മാറുന്ന സാഹചര്യം പരിശോധിക്കുമ്പോള്‍ ഇത് വലിയ വിജയം തന്നെയാണ്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം ഒരു കോമഡി ഹൊറര്‍ ത്രില്ലറാണ്. ജയറാം, ഓംപുരി, രമ്യാകൃഷ്ണന്‍, ഷീലു ഏബ്രഹാം, സമ്പത്ത് തുടങ്ങിയവരുടെ ഗംഭീര പെര്‍ഫോമന്‍സും മികച്ച കഥയുമാണ് ആടുപുലിയാട്ടത്തെ ഹിറ്റാക്കി മാറ്റിയത്. എന്നാല്‍ ബേബി അക്ഷര കിഷോറിന്‍റെ പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
രതീഷ് വേഗയുടെ സംഗീതവും ജിത്തു ദാമോദറിന്‍റെ ക്യാമറയും സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.