കോണ്‍ഗ്രസ് പാര്‍ട്ടി എന്റേയല്ല, രാജ്യത്തിന്റേതാണ്: രാഹുല്‍ ഗാന്ധി

വെള്ളി, 26 ഏപ്രില്‍ 2013 (09:59 IST)
PTI
PTI
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രാജ്യത്തിന്റേതാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാജ്യത്തെ എല്ലാവര്‍ക്കുമുള്ളതാണ്. എന്റെയും നിങ്ങളുടേയും മാത്രമല്ല. എല്ലാവരും കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്നത് മാറുകയാണ്. പോയവരെ തിരികെയെത്തിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.

എല്ലാ തീരുമാനങ്ങള്‍ക്കും ഹൈക്കമാന്‍ഡിനെ ആശ്രയിക്കാതെ, സംസ്ഥാന തലത്തില്‍ തന്നെ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക