കോടീശ്വരന്‍ അദ്വാനി

Webdunia
ഞായര്‍, 6 ഏപ്രില്‍ 2014 (09:49 IST)
PTI
ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ സമ്പാദ്യം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടിച്ചു. 2009ല്‍ സമ്പാദ്യം 3.5 കോടിയായിരുന്നത് ഇപ്പോള്‍ 7 കോടിയായി.

തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്വാനി സ്വത്ത് വിവരങ്ങള്‍ പറഞ്ഞിരിക്കുന്നത്. അദ്വാനി ഇന്ന് ഗാന്ധിനഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

അദ്വാനിയുടെ പേരില്‍ ഗുര്‍ഗാവില്‍ രണ്ടും ഗാന്ധി നഗറില്‍ ഒരു വീടും സ്വന്തമായുണ്ട്. മൂന്ന് വീടുകള്‍ക്കും കൂടി ഏകദേശം 5.57 കോടി വിപണിവില വരും. അദ്വാനിയുടെ പേരില്‍ 97.23 ലക്ഷം രൂപയുടേയും ഭാര്യയുടെ പേരില്‍ 67.13 ലക്ഷം രൂപയുടേയും ബാങ്ക് നിക്ഷേപവും ഇരുവരുടേതുമായി 40 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.