കൊല്‍ക്കത്തയില്‍ വന്‍ തീ പിടിത്തം

Webdunia
ചൊവ്വ, 12 ജനുവരി 2010 (15:28 IST)
PRO
വടക്കു കിഴക്കന്‍ കൊല്‍ക്കത്തയില്‍ വന്‍ തീ പിടിത്തം. അഞ്ഞൂറോളം കുടിലുകളില്‍ തീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിദാന്‍‌നഗര്‍ റെയില്‍‌വെ സ്റ്റേഷനു സമീപമാണ് അഗ്നിബാധയുണ്ടായത്.

തീ പിടിത്തത്തെ തുടര്‍ന്ന് റെയില്‍ - റോഡു ഗതാഗതങ്ങള്‍ ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നു.

കുടിലുകള്‍ നിറഞ്ഞ ഒരു ചേരിപ്രദേശത്താണ് തീ പടര്‍ന്നു പിടിച്ചത്. വന്‍ നാശനഷ്ടം കണക്കാക്കുന്നു.

ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞതായി ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. തീ അണയ്ക്കാനുള്ള സംവിധാനങ്ങള്‍ പ്രദേശത്ത് എത്തിച്ചേരാന്‍ വൈകിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്.