കേന്ദ്രമന്ത്രിയുടെ കാറില്‍ സ്ഫോടകവസ്തു കണ്ടെത്തി

Webdunia
ബുധന്‍, 29 ജനുവരി 2014 (17:08 IST)
കേന്ദ്രമന്ത്രി വി നാരായണസ്വാമിയുടെ കാറില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. പുതുച്ചേരിയിലെ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ആണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.

മന്ത്രിയുടെ ഡ്രൈവര്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ സ്‌ഫോടകവസ്തു കണ്ടെത്തിയത്.

ബോംബ് ഉടന്‍തന്നെ നിര്‍വീര്യമാക്കി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മന്ത്രി നാരായണസ്വാമി ഡല്‍ഹിയില്‍ ആയിരുന്നു. സാമൂഹ്യവിരുദ്ധര്‍ ആണ് ഇതിന് പിന്നില്‍ എന്ന് അദ്ദേഹം പറഞ്ഞു.