കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസിന്റെ ഭൂതകാലവുമായി ബന്ധം!

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (16:51 IST)
PRO
PRO
കോണ്‍ഗ്രസ് വാണ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുന്നത് ശനിയാഴ്ചയാണ്. ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്മിയുടെ സത്യപ്രതിജ്ഞാ ദിനത്തിന് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിതമായതിന്റെ നൂറ്റിയിരുപത്തിയെട്ടാം വാര്‍ഷികമാണ് ശനിയാഴ്ച.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത പ്രഹരം ഏറ്റുവാങ്ങി കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് ഇത്തവണത്തെ വര്‍ഷികം കടന്നുവരുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി കന്നിയങ്കത്തില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് അധികാരത്തിലേറുന്നതും ഈ വാര്‍ഷിക ദിനത്തില്‍ തന്നെ.

ഡല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചെയ്യുക. ഒരു പൊതുസ്ഥലത്ത് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നതും ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യം.