കെജ്‌രിവാളിന്റെ ജനതാ ദര്‍ബാറില്‍ യുവാവ് കൈ ഞരമ്പ് മുറിച്ചു

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2013 (15:19 IST)
PTI
PTI
ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംഘടിപ്പിച്ച ജനതാ ദര്‍ബാറിനെത്തിയ യുവാവ് കൈത്തണ്ടയിലെ ഞരമ്പുമുറിച്ചു. ആം ആദ്മി പാര്‍ട്ടിയ്ക്കുള്ള പിന്തുണ അറിയിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് 25കാരനായ യുവാവ് പറഞ്ഞു.

സമില്‍ അഹമ്മദ് എന്ന യുവാ‍വാണ് ദര്‍ബാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഞരമ്പുമുറിച്ചത്. ‘നിങ്ങളുടെ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന സുഭാഷ് ചന്ദ്രബോസിന്റെ വാചകം ഉദ്ധരിച്ച യുവാവ്, കെജ്‌രിവാളിന് വേണ്ടി എന്തും ചെയ്യുമെന്നും പ്രഖ്യാപിച്ചു.

കെജ്‌രിവാളിന്റെ നിര്‍ദ്ദേശ പ്രകാരം ആം ആദ്മി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.