കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതി ഉത്പാദനം തുടങ്ങി. ഇതിലൂടെ കേരളം ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കും.
പുലര്‍ച്ചെ 2.45നാണ് ഉത്പാദനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 165 മെഗാവാട്ട് വൈദ്യുതി ലഭിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആണു വിഭജനമാരംഭിക്കാന്‍ അനുമതി നല്‍കിയത്.
നിലയത്തിലെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞ മെയ് ആറിന് സുപ്രീം കോടതിയും അനുമതി നല്‍കിയിരുന്നു. 17,000 കോടിയിലേറെ രൂപയുടേതാണ് പദ്ധതി.
റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച നിലയത്തിലെ രണ്ട് റിയാക്ടറുകളില്‍ ഓരോന്നിനും 1000 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.