കുഴി ബോംബ് പൊട്ടി സൈനികര്‍ക്ക് പരുക്ക്

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (11:02 IST)
PRO
ജാര്‍ഖണ്ഡില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരാണ് അപകടത്തില്‍പ്പെട്ടത്. ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ മാവോവാദി ഭീഷണി നേരിടുന്ന ജില്ലയാണിത്.

കഴിഞ്ഞ വര്‍ഷം ഇവിടെ നാട്ടുകാരും സുരക്ഷാഭടന്മാരും ഉള്‍പ്പടെ 34 പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 13ന് ലതേഹര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.