തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരനെ രക്ഷപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് മണിക്കൂറികള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കുട്ടിയെ രക്ഷിച്ചത്.
ശങ്കരന്‍കോവിലിന് സമീപം കുതലപ്പേരിയിലെ കര്‍ഷകനായ ഗണേശന്റെ മകന് ഹര്ഷന് (മൂന്ന്) ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തിന് പിതാവിനൊപ്പം കൃഷിസ്ഥലത്തേക്ക് പോകവെ കാല്‍വഴുതി കുഴല്‍ക്കിണറില്‍ വീണു. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ ചേര്‍ന്നാണ് കുഴല്‍ക്കിണറിന് സമീപം മറ്റൊരു കുഴികുഴിച്ച് കുട്ടിയെ പുറത്തെടുത്തത്.
കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ കുഴല്‍ക്കിണറില്‍വീണ മൂന്നുവയസുകാരി മരിച്ചിരുന്നു.