കുഞ്ഞ് ജനിച്ചാല്‍ ഇനി അച്ഛനും അവധി കിട്ടും. പെറ്റേര്‍ണറ്റി ലീവിനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വിട്ടതായി റിപ്പോര്‍ട്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുഞ്ഞ് പിറന്നാല്‍ 15 ദിവസത്തെ ലീവ് നല്‍കിയിരുന്നു.
ഇത് സ്വകാര്യമേഖലയിലടക്കം അസംഘടിത തൊഴില്‍ മേഖലയിലേയ്ക്കു കൂടി വ്യാപിപ്പിക്കാനുള്ള പരിഗണനയിലാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജനിച്ച് കുറച്ചുദിവസങ്ങളില്‍ കുഞ്ഞിന് അമ്മയോടൊപ്പം അച്ഛന്റെയും സാന്നിധ്യം അത്യാവശ്യമാണെന്ന് ബില്‍ കൊണ്ടുവരുന്ന കോണ്‍ഗ്രസ് എംപി രാജീവ് സത്വ പറഞ്ഞു.