കീഴടങ്ങാന്‍ അധികസമയം ആവശ്യപ്പെട്ട് ഹിന്ദി ചലച്ചിത്രതാരം സഞ്ജയ് ദത്ത് സുപ്രീം കോടതിയെ സമീപിച്ചു. മുംബൈ സ്ഫോടനകേസില്‍ സുപ്രീം കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ച സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള അവസാന തീയ്യതി അവസാനിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ച് 21നാണ് ആയുധനിയമ പ്രകാരം സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം ശിക്ഷ സുപ്രീം കോടതി വിധിച്ചത്. ഇതിനകം 18മാസം ജയിലില്‍ കിടന്നതിനാല്‍ അത് കഴിച്ചുള്ള ശിക്ഷ സഞ്ജയ് ദത്ത് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചിരുന്നു.
നേരത്തെ സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയത്ത് തന്നെ കീഴടങ്ങുമെന്ന് സഞ്ജയ്ദത്ത് അറിയിച്ചിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് അഭിനയിക്കുന്ന പലചിത്രങ്ങളുടെയും ഷൂട്ടിംഗ് തീരാത്തതാണ് അപേക്ഷ നല്‍കാന്‍ കാരണം.