കാറിനുള്ളില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

Webdunia
തിങ്കള്‍, 27 മെയ് 2013 (20:41 IST)
PTI
PTI
കാറിനുള്ളില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കാഞ്ജ്‌വാല പ്രദേശത്തുള്ള 16 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അയല്‍ക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ യുവാവിന്റെ അയല്‍ക്കാരിയാണ് പെണ്‍കുട്ടി. സാ‍ധനങ്ങള്‍ വാങ്ങന്‍ വെളിയില്‍ പോകാനിറങ്ങിയ പെണ്‍കുട്ടിയെ കാറിനുള്ളിലേക്ക് കയറ്റി. തുടര്‍ന്ന് കാറിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം നഗരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് സംഭവം വിവരിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത് .പെണ്‍കുട്ടിയുടെ മാനഭംഗം ചെയ്തുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വന്ന ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.