കാറിടിച്ച് ട്രാഫിക് പൊലീസുകാരന് പരുക്കേറ്റു

Webdunia
ബുധന്‍, 15 ഫെബ്രുവരി 2012 (01:24 IST)
കൃത്യനിര്‍വഹണം നടത്തവേ കാറിടിച്ച് ട്രാഫിക് പൊലീസുകാരന് പരുക്കേറ്റു. ബസൈഹ്(26) എന്നയാള്‍ക്ക് ആണ് പരുക്കേറ്റത്. സെന്‍‌ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ വച്ചാ‍ണ് ഇയാളെ കാര്‍ ഇടിച്ചത്.

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ട്രാഫിക് പൊലീസികാരന്‍ ഇനിയും അകപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ട്രാഫിക് പോലീസ് വാഹനപരിശോധന നടത്തവേ ഒരു കാര്‍ അതിവേഗത്തില്‍ വന്ന് ഇയാളെ ഇടിക്കുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.