കശ്മീര്‍ ശാന്തമാകും: നാരായണന്‍

Webdunia
ശനി, 30 ഓഗസ്റ്റ് 2008 (15:26 IST)
ജമ്മു-കശ്മീര്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാ‍രായണന്‍.

കശ്മീര്‍ പ്രശ്നം 1990ലെ അവസ്ഥക്കു തുല്യമാണെന്ന അഭിപ്രായത്തോട്ട് അദ്ദേഹം എതിര്‍പ്പു പ്രകടിപ്പിച്ചു. ഉയര്‍ത്തിക്കാട്ടിയ അത്ര വലിയ പ്രശ്നമല്ല കാശ്മീരിലേത് എന്നും അദ്ദേഹം പറഞ്ഞു.

“ആള്‍ക്കാര്‍ 1990ലെ അവസ്ഥയുമായി സാഹചര്യങ്ങളെ താരതമ്യം ചെയ്യുകയാണ്. എന്നാല്‍ കാര്യങ്ങള്‍ അത്രത്തോളം എത്തിയിട്ടില്ല.“ അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടന്ന വിശ്വാസം പുതിയ സംഭവങ്ങള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.

അടുത്ത പത്തു ദിവസങ്ങള്‍ക്കകം കശ്മീര്‍ സമാധാനത്തിലേക്കു മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപരോധത്തെയും കര്‍ഫ്യുവിനെയും കുറിച്ച് ആ‍ശങ്ക വേണ്ട. പക്ഷെ ആള്‍ക്കാര്‍ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങുന്നത് ശരിയായ സാഹചര്യമല്ല.

ഹുറീയത് നേതാവ് ഷെയ്ഖ് അബ്ദുള്‍ അസീസിന്‍റെ കൊലപാതകത്തില്‍ പോലീസിനു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. അസീസിനു പിന്നിലാണ് വെടിയേറ്റതെന്നും എന്നാല്‍ പോലീസ് മാര്‍ച്ചു തടയാന്‍ മുന്നിലായാണ് നിന്നത്. നമുക്കിടയില്‍ ആരാണ് ഉള്ളതെന്നതാണ് മുഖ്യ ആശങ്ക.