കല്‌പാക്കം ആണവ റിയാക്ടറിന്റെ ഫോട്ടോയെടുത്ത കരാര്‍ ജീവനക്കാരന്‍ പിടിയില്‍

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2013 (13:38 IST)
PRO
കല്‌പാക്കം ആണവനിലയത്തിലെ റിയാക്ടറിന്റെ ഫോട്ടോകളെടുത്ത കരാര്‍ ജീവനക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. 400 ഫോട്ടോകളടങ്ങിയ പെന്‍ഡ്രൈവും മൊബൈല്‍ ഫോണും പിടിച്ചെടുത്തുവെന്നും സൂചനയുണ്ട്.

മധുരാന്തകത്തിനുസമീപം ചെയ്യൂര്‍ സ്വദേശിയായ ഷാഫിര്‍ അലിയാണ് പിടിയിലായത്. നിരോധിത മേഖലയിലെ ഭാവിനി റിയാക്ടറിന്റെ ചിത്രങ്ങളാണ് ഷഫി‌‌ര്‍ അലി തന്റെ മൊബൈലില്‍ പകര്‍ത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷാഫിര്‍ അലിയെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചശേഷം പിടികൂടുകയായിരുന്നു. പിന്നീട് കല്‌പാക്കം പൊലീസിന് കൈമാറി. മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ ഷാഫിറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സ്വന്തം ആവശ്യത്തിനുവേണ്ടിയാണ് ചിത്രങ്ങളെടുത്തതെന്ന് ഷാഫിര്‍ പൊലീസിനോട് പറഞ്ഞു.