കറുത്തഫിലിം ചില്ലില്‍ ഒട്ടിച്ച് കുടുങ്ങിയത് 77,989 പേര്‍

Webdunia
ബുധന്‍, 24 ഏപ്രില്‍ 2013 (19:18 IST)
PRO
PRO
വാഹനങ്ങളുടെ ചില്ലില്‍ കറുത്ത ഫിലിം ഒട്ടിച്ചതിന് ഡല്‍ഹിയില്‍ ഈവര്‍ഷം കുടുങ്ങിയത് 77,989 പേര്‍. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം 2.90 ലക്ഷം പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയെ അറിയിച്ചതാണിത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സുപ്രീംകോടതിയാണ് വാഹനങ്ങളുടെ ചില്ലില്‍ കറുത്ത ഫിലിം ഒട്ടിക്കുന്നത് നിരോധിച്ചത്.