കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് മദനി

Webdunia
ശനി, 29 മാര്‍ച്ച് 2014 (14:12 IST)
PRO
ബംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ വിദഗ്ധ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.

കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് മദനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ ആരോഗ്യസ്ഥിതി കോടതിക്ക് ബോധ്യപ്പെട്ടു. നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. തന്റെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായും മദനി മാധ്യമങ്ങളോട് പറഞ്ഞു.

മദനിയെ ശനിയാഴ്ച്ച തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മദനിയുടെ അഡ്മിറ്റ് റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനുമായാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മദനി പറയുന്നതെന്നും കര്‍ണാടക കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക വ്യക്തമാക്കിയിരുന്നു.