കര്‍ണാടകയില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു; ശരീരത്തില്‍ ‘മറാത്തയെന്ന് ‘ പൊള്ളിച്ചു

Webdunia
ഞായര്‍, 28 ഏപ്രില്‍ 2013 (17:00 IST)
PRO
കര്‍ണാടകയിലെ സുലേബവിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനംഭഗത്തിനിരയാക്കി കൊലപ്പെടുത്തി. മൃഗീയ പീഡനത്തിനിരയായ ശരീരത്ത് മറാത്ത എന്ന് ചാപ്പകുത്തുകയും ചെയ്തു.

ബെല്‍ഗാം ഗവണ്‍മെന്ര് ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പരീക്ഷയ്ക്കു ശേഷം വൈകുന്നേരം വീട്ടിലേക്ക് മടങ്ങവെയാണ് പീഡനത്തിരയായി കൊല്ലപ്പെട്ടത്.

മകളെ കാണാതായതായി കാണിച്ച് ശനിയാഴ്ച വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് മൂന്ന് സംഘങ്ങളായി അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചു.