കരസേന മേധാവിക്ക് കുറ്റബോധം!

Webdunia
ചൊവ്വ, 8 മെയ് 2012 (15:27 IST)
PTI
PTI
ജനനതീയതിയുടെ പേരില്‍ ഉയര്‍ത്തിയ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി കരസേന മേധാവി ജനറല്‍ വി കെ സിംഗ്. താനും മറ്റുള്ളവരും ചേര്‍ന്ന് അത് ഇത്രയും വഷളാക്കേണ്ടിയിരുന്നില്ല എന്നും അദ്ദേഹം തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പ് സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടു.

ജനനതീയതി വിവാദത്തില്‍ വി കെ സിംഗ് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതിയിലേക്ക് വലിച്ചിഴച്ചിരുന്നു. മേയ് അവസാനം വി കെ സിംഗ് വിരമിക്കും.

സൈന്യത്തിലെ അഴിമതി വ്യാപകമാണെന്ന് പറഞ്ഞ വി കെ സിംഗ് അത് തുടച്ചു നീക്കാന്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.