കരസേനാമേധാവി ജനറല്‍ വി കെ സിംഗ് പ്രധാനമന്ത്രിക്കെഴുതിയ കത്ത് ചോര്‍ത്തിയത് കാബിനറ്റ് സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള വനിതാ ഓഫീസറാണ് കണ്ടെത്തി. ഇതില്‍ വി കെ സിംഗിന് പങ്കില്ലെന്നും വ്യക്തമായി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്റലിജന്‍സ് ബ്യൂറോ ആണ് അന്വേഷണം നടത്തിയത്.
സേനയുടെ ദൌര്‍ബല്യങ്ങളും ആയുധക്ഷാമവും ചൂണ്ടിക്കാട്ടി വി കെ സിംഗ് അയച്ച കത്താണ് ചോര്‍ത്തിയത്. ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസില്‍ ഉള്‍പ്പെട്ട വനിതാ ഓഫിസര്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ചുമതലയാണ് വഹിച്ചിരുന്നത്. ഇവരെ ഈ ചുമതലയില്‍ നിന്ന് നീക്കി ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലേക്ക് തിരിച്ചയച്ചു. ഇവര്‍ക്കെതിരെ നടപടി ഉണ്ടാവുകയും ചെയ്യും.
വി കെ സിംഗ് തന്നെയാണ് കത്ത് ചോര്‍ത്തിയത് എന്ന് നേരത്തെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭവം ഗൌരവമായി കാണണമെന്നും പ്രതിയോട് യാതൊരു ദാക്ഷിണ്യവും കാട്ടരുതെന്നും വി കെ സിംഗ് പ്രതികരിച്ചു.