തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ 38 പൊലീസ് സ്റ്റേഷനുകള്‍ ഇന്‍റര്‍നെറ്റ് മുഖേന ബന്ധിപ്പിക്കുന്ന ചടങ്ങ് ബുധനാഴ്ച നാഗര്‍ കോവില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ നടന്നു. സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകള്‍ ഇന്‍റര്‍നെറ്റ് മുഖേന ബന്ധിപ്പിക്കുന്നത്.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ തമിഴ്നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ള കേസുകളുടെ വിവരം ഓണ്‍ലൈനായി അറിയുക എന്ന സൌകര്യം ഉണ്ടായിരിക്കും. ഇതിനൊപ്പം 2001 മുതല്‍ 2011 വരെയുള്ള കേസുകളുടെ വിവരവും ലഭിക്കും.
പുതിയ പദ്ധതിയിലൂടെ കേസുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ കഴിയുമെന്ന് കന്യാകുമാരി ജില്ലാ എസ് പി മണിവണ്ണന്‍ പറഞ്ഞു.