കനത്ത മഴ: ഹിമാചലില്‍ 1,500പേര്‍ കുടുങ്ങി

Webdunia
തിങ്കള്‍, 17 ജൂണ്‍ 2013 (16:14 IST)
PRO
PRO
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ 1,500 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങി. കിന്നാവൂര്‍ ജില്ലയിലെ സഗ്ലാ താഴ്‌വരയിലാണ് വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പ്രദേശത്തെ റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

സാഗ്ലയിലെ റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ജെഎം പതാനിയ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ 60 ശതമാനം പ്രദേശങ്ങളും മഴകെടുതിയിലാണ്.

കഴിഞ്ഞ ദിവസം സാഗ്ലയില്‍ മുഖ്യമന്ത്രി വീരഭദ്രസിംഗും കുടങ്ങിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ കൊണ്ടുവരാന്‍ പ്രത്യേക ഹെലികോപ്ടര്‍ അയയ്ക്കുകയായിരുന്നു. ചൈന അതിര്‍ത്തിയിലേക്കുള്ള കിന്നാവൂരിലൂടെയുള്ള ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡില്‍ പലയിടത്തും തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്.