ഓസ്ട്രേലിയ സന്ദര്‍ശിക്കാന്‍ നരേന്ദ്രമോഡിക്ക് ക്ഷണം. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ പാട്രിക് സക്കിളിംഗാണ് സന്ദര്‍ശനത്തിനായി മോഡിയെ ക്ഷണിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മോഡിയെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് മോഡിക്ക് ഇപ്പോള്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കാനും അവസരം ലഭിച്ചിരിക്കുന്നത്. ഗുജറാത്തിലെത്തിയ സക്കിളിംഗ് ഗാന്ധിനഗറില്‍ മോഡിയെ സന്ദര്‍ശിച്ചിരുന്നു.
ഓസ്ട്രേലിയയുടെ വിദേശ രാജ്യ ബന്ധങ്ങളില്‍ ഇന്ത്യക്കാണ് പ്രഥമ സ്ഥാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഗുജറാത്തുമായി നല്ല ബന്ധം ഓസ്ട്രേലിയ സ്ഥാപിക്കുന്നുണ്ടെന്നും സക്കിളിംഗ് പറഞ്ഞു.