ഓടുന്ന ട്രെയിനില്‍ ഭാര്യയെ കൊലപ്പെടുത്തി

Webdunia
വെള്ളി, 22 ഫെബ്രുവരി 2013 (18:11 IST)
PRO
PRO
ഓടുന്ന ട്രെയിനിലെ വാഷ്‌റൂമില്‍ വച്ച് സ്ത്രീയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. സംഭവം കണ്ട മറ്റ് യാത്രക്കാരാണ് വിവരം റയില്‍‌വെ പൊലീസിനെ അറിയിച്ചത്. മുംബൈയില്‍ നിന്ന് ഒറീസയിലേക്കുള്ള യാത്രയിലായുന്നു ഭാര്യാഭര്‍ത്താക്കന്മാര്‍. കൊണാര്‍ക്ക് എക്സ്പ്രസിലെ എസ് 7 ബോഗിയില്‍ ബുധനാഴ്ച രാത്രി 11:30നായിരുന്നു സംഭവം.

ഒറീസ ഖുദ്ര റോഡ് സ്വദേശി കിഷോര്‍ ബെഹ്ര(45) ആണ് ഭാര്യ ലതാ പ്രകാശ് ബെഹ്രയെ കൊലപ്പെടുത്തിയത്. മുംബൈയില്‍ ടാക്സി ഡ്രൈവറായ കിഷോറും ഭാര്യയും നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു.

ട്രെയിന്‍ വിജയവാഡയില്‍ എത്തിയപ്പോള്‍ ഇരുവരും വഴക്ക് തുടങ്ങിയതായി സഹയാത്രക്കാന്‍ റയില്‍‌വെ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ വാഷ്‌റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയ കിഷോര്‍ അവിടെ വച്ച് അവരെ ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഷ്‌റൂമിന്റെ വാതില്‍ അടച്ചശേഷം ഒരു ചെയില്‍ ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നു.

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന ഇയാളുടെ സംശയമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്.