എ ഐ എം ഐ എം നേതാവും എം പിയുമായ അസാദുദ്ദീന്‍ ഒവൈസിക്കെതിരെ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. ഒവൈസിയെ പോലെയുള്ളവര്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് തസ്ലീമ പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ എഴുത്തുകാരനും എം പിയുമായ ജാവേദ് അക്‌തര്‍ ഒവൈസിയുടെ പ്രസ്‌താവനയെ എതിര്‍ത്ത് സംസാരിച്ചിരുന്നു. ജാവേദ് അക്‌തറിന്റെ അനുകൂലിച്ചാണ് ഒവൈസിയെ പോലുള്ളവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് തസ്ലീമ അഭിപ്രായപ്പെട്ടത്.
ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയായി കഴുത്തില്‍ കത്തി വച്ചാലും താന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്നായിരുന്നു ഒവൈസി പറഞ്ഞത്. അങ്ങനെ മുദ്രാവാക്യം മുഴക്കാന്‍ ഭരണഘടന ആവശ്യപ്പെടുന്നില്ലല്ലോ എന്നതായിരുന്നു ഒവൈസിയുടെ ന്യായം.
എന്നാല്‍ ഭരണഘടന ഒവൈസി ഷെര്‍വാനിയും ഷാളും ധരിക്കണമെന്നും ആവശ്യപ്പെടുന്നില്ല, പക്ഷേ അദ്ദേഹം അത് ഉപയോഗിക്കുന്നുണ്ടല്ലോ എന്നും രാജ്യസഭയില്‍ വച്ച് ജാവേദ് അക്‌തര്‍ പറഞ്ഞു.
ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തസ്ലീമ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും അവര്‍ ട്വിറ്ററില്‍ കുറിച്ചു.