ഒറീസ മന്ത്രിയെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു

Webdunia
ചൊവ്വ, 31 ജനുവരി 2012 (09:04 IST)
PRO
PRO
ഒറീസ മന്ത്രിക്ക് ഇരുമ്പുവടി കൊണ്ട് ആക്രമണം. പഞ്ചായത്തീരാജ് മന്ത്രി മഹേശ്വര്‍ മൊഹന്തിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മൊഹന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുരി ജില്ലയിലെ പ്രതാപ് പുരുസോത്തംപൂര്‍ ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യോഗത്തിനിടെയാണ് ബാലഭദ്ര ഭൂയി എന്നയാള്‍ മന്ത്രിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.