ഒത്തുകളി വിവാദം: അന്വേഷണ കമ്മിഷനില്‍ രവിശാസ്‌ത്രിയും

തിങ്കള്‍, 27 മെയ് 2013 (19:10 IST)
PRO
PRO
ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള രാജസ്‌ഥാന്‍ റോയല്‍സ്‌ താരങ്ങള്‍ പങ്കെടുത്ത ഒത്തുകളി വിവാദം അന്വേഷിക്കാനായി ബിസിസിഐ നിയോഗിച്ച മൂന്നംഗ പാനലില്‍ മുന്‍ ക്രിക്കറ്റ്‌താരവും പ്രമുഖ കമന്റേറ്ററുമായ രവിശാസ്‌ത്രിയും. മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ തലവനായിരുന്ന ബിസിസിഐ ട്രഷറര്‍ അജയ്‌ ഷിര്‍ക്കേയാണ്‌ മറ്റൊരാള്‍. ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഒരു ജഡ്‌ജിയായിരിക്കും അന്വേഷണ കമ്മീഷനിലെ മൂന്നാമന്‍.

ഐപിഎല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ അംഗം കൂടിയാണ്‌ രവിശാസ്‌ത്രി. ബിസിസിഐ പ്രസിഡന്റ്‌ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തലവനുമായ ഗുരുനാഥന്‍ മെയ്യപ്പന്‌ ഒത്തുകളിയുമായി ബന്ധമുണ്ടോ എന്ന കാര്യം ഈ സ്വതന്ത്ര കമ്മീഷന്‍ അന്വേഷിക്കും. മെയ്യപ്പനുമായി ബന്ധപ്പെട്ട്‌ ശ്രീനിവാസനെതിരേ ആരോപണങ്ങള്‍ ശക്‌തമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസമാണ്‌ അന്വേഷണത്തിനായി കമ്മീഷനെ വെയ്‌ക്കുന്ന കാര്യം ബിസിസിഐ പ്രസിഡന്റ്‌ പ്രഖ്യാപിച്ചത്‌.

വെബ്ദുനിയ വായിക്കുക