ഏറ്റവും കൂടുതല്‍ വിഷം ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസില്‍; മോഡി

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2013 (11:40 IST)
PTI
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിഷം അടിഞ്ഞ് കൂടിയ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാ‍ണെന്ന് നരേന്ദ്ര മോഡി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിഷമുള്ളവരുടെ പാര്‍ട്ടിയായി ബിജെപിയെ വിശേഷിപ്പിച്ചതിനുള്ള മറുപടി നല്‍കുകയായിരുന്നു മോഡി.

' അധികാരം വിഷമാണെന്ന് തന്റെ അമ്മ പറഞ്ഞതായി ഒരിക്കല്‍ രാജകുമാരന്‍ പറഞ്ഞിരുന്നു. സ്വാതന്ത്യത്തിന് ശേഷം അരനൂറ്റാണ്ട് രാജ്യം ഭരിച്ചത് അവരുടെ പാര്‍ട്ടിയാണ്. അപ്പോള്‍ കോണ്‍ഗ്രസ്സിനേക്കാള്‍ വിഷം ഗ്രസിച്ച പാര്‍ട്ടി മറ്റൊന്നില്ല.' നരേന്ദ്ര മോഡി കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാത്രമാണ് രാഹുല്‍ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാകുന്നതെന്നും തന്റെ വസതിക്ക് ചുറ്റുമുള്ള ചേരികളിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും മോഡി കുറ്റപ്പെടുത്തി.

വിലക്കയറ്റംമൂലം രാജ്യത്ത് ജനങ്ങള്‍ പൊറുതി മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മകള്‍ രാജ്യത്തിലെ ജനങ്ങള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.