എസ്‌ടിഡി വിളിക്കാന്‍ മൊബൈലില്‍ ഇനി ‘പൂജ്യം’ വേണ്ട

Webdunia
വ്യാഴം, 21 മെയ് 2015 (11:47 IST)
രാജ്യത്ത് എസ് ടി ഡി മൊബൈലുകളിലേക്ക് വിളിക്കാന്‍ ഇനി പത്തക്ക നമ്പറിനു മുമ്പ് പൂജ്യം അല്ലെങ്കില്‍ +91 എന്നീ നമ്പറുകള്‍ ചേര്‍ക്കേണ്ട കാര്യമില്ല. രാജ്യവ്യാപകമായി സമ്പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. 
 
രാജ്യത്ത് ഉടനീളം പൂർണ മൊബൈൽ നമ്പർ പോർട്ടബിലിറ്റി നടപ്പാക്കാനുള്ള പ്രധാന തടസമായിരുന്ന പ്രിഫിക്‌സ്, പ്രധാന കമ്പനികൾ വേണ്ടെന്നു വെച്ചതോടെയാണ് പുതിയ സൌകര്യം ലഭ്യമായി തുടങ്ങുക. 
 
ഏകീകൃത ഡയലിംഗ് സംവിധാനം നടപ്പാകുന്നതോടെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി കൂടുതൽ എളുപ്പമാകും. ഇനിമുതല്‍, ലോക്കൽ സർക്കിളിനു പുറത്തുള്ള നെറ്റ്‌വർക്കിലേക്കു യഥേഷ്‌ടം പോർട്ട് ചെയാനും ഉപഭോക്താവിന് സാധിക്കും.
 
ജൂലൈയ്ക്ക് മുമ്പു രാജ്യത്തു പൂർണ മൊബൈൽ പോർട്ടബിലിറ്റി നടപ്പാക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ നവംബറിലാണ്  മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആറു മാസത്തിനകം നടപ്പാക്കിയിരിക്കണമെന്നു ട്രായ് ടെലികോം കമ്പനികൾക്കു നിർദേശം നൽകിയത്.