എയര്‍ ഇന്ത്യയിലെ ഭക്ഷണത്തില്‍ പുഴു!

Webdunia
ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (11:59 IST)
PRO
PRO
എയര്‍ ഇന്ത്യയിലെ ഭക്ഷണത്തില്‍ പുഴു. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യവേ യാത്രക്കാരന് ലഭിച്ച സാന്‍ഡ്‌വിച്ചിലാണ് പുഴുവിനെ കണ്ടെത്തിയത്. എയര്‍ ഇന്ത്യയുടെ ന്യുയോര്‍ക്ക്- ന്യുഡല്‍ഹി എ1102 വിമാനത്തിലെ യാത്രക്കാരനാണ് ഈ ദുര്‍ഗതിയുണ്ടായത്.

സെപ്തംബര്‍ 28ന് നടത്തിയ യാത്രയ്ക്കിടെയാണ് പുഴുവുള്ള സാന്റ്‌വിച്ച് ലഭിച്ചത്. ഇതേകുറിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി ഒന്നും ലഭിച്ചില്ലെന്നും യാത്രക്കാരന്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ ഭക്ഷണം നല്‍കിയ ആള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം സംഭവം നടന്നിട്ടുള്ളൂ. വളരെ വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുന്ന ഏറ്റവും മികച്ച കേറ്ററിംഗ് കരാറുകാരില്‍ നിന്നാണ് ഭക്ഷണം വാങ്ങന്നതെന്നും ഇത്തരക്കാരെ നിശ്ചയിക്കുന്നതില്‍ കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.