എടിഎമ്മിലേക്ക് കൊണ്ടുവന്ന അന്‍പത് ലക്ഷവുമായി വാന്‍ ഡ്രൈവര്‍ കടന്നു!

Webdunia
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (13:56 IST)
PRO
PRO
എടിഎമ്മിലേക്ക് കൊണ്ടുവന്ന പണവുമായി വാന്‍ ഡ്രൈവര്‍ കടന്നു. ഡല്‍ഹിയിലെ കരോള്‍ബാഗിലായിരുന്നു സംഭവം. വാനില്‍ കരോള്‍ബാഗ് എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 54 ലക്ഷം രൂപയുമായിട്ടാണ് ഡ്രൈവര്‍ കടന്ന് കളഞ്ഞത്.

ആക്‌സിസ് ബാങ്കിന്റെ പണവുമായിട്ടാണ് കടന്ന് കളഞ്ഞത്. വാനില്‍ പണത്തിന് കാവലുണ്ടായിരുന്ന കാവല്‍ക്കാരനും ബാങ്ക് ഉദ്യോഗസ്ഥനും ബാങ്കിന്റെ എടിഎമ്മിലേക്ക് പോയ സമയത്താണ് ഡ്രൈവര്‍ വാനുമായി കടന്ന് കളഞ്ഞത്.

തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ തെരച്ചിലില്‍ പണവുമായി കടന്ന് കളഞ്ഞ വാന്‍ കണ്ടെത്താന്‍ സാധിച്ചു. എന്നാല്‍ വാന്‍ ഡ്രൈവറെ കണ്ടെത്താനായില്ല.

വാന്‍ ഡ്രൈവറിനായി ഡല്‍ഹി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.