സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം രാജ്യ തലസ്ഥാനത്ത് പലയിടങ്ങളിലും വായു നിലവാരം 450 AQI കടന്നു. ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ദ്വാരക, ലജ്പത് നഗര്‍, പഞ്ചാബി ഭാഗ്, വിവേക് വിഹാര്‍, രോഹിണി എന്നിവിടങ്ങളിലെല്ലാം സ്ഥിതി അതീവ ഗുരുതരമാണ്.
സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ദില്ലിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും 'കടുത്ത' വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ മുതല്‍ നഗരപ്രദേശങ്ങളില്‍ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.