എംഎല്‍എ തല്ലി; വീട്ടമ്മയുടെ ഗര്‍ഭം അലസി

Webdunia
ശനി, 30 ജൂണ്‍ 2012 (16:54 IST)
PRO
PRO
ജാര്‍ഖണ്ഡില്‍ എം എല്‍ എ തല്ലിയതിന്റെ ഫലമായി വീട്ടമ്മയുടെ ഗര്‍ഭം അലസിപ്പോയതായി പരാതി. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജതന്ത്രിക് എംഎല്‍എ ചന്ദ്രികാ മഹ്തയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഗിരിദി ജില്ലയിലെ ഖജതോല ഗ്രാമത്തിലെ താരാ ദേവി എന്ന സ്ത്രീയാണ് എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വീട്ടില്‍ എത്തിയാണ് എംഎല്‍എ ഇവരെ തല്ലിയത്.

ഒരു വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് എംഎല്‍എ ഇവരുടെ വീട്ടില്‍ എത്തിയത്. താരയുടെ ഭര്‍ത്താവിനെ അന്വേഷിച്ചാണ് എത്തിയതെങ്കിലും അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് താരയെ തല്ലുകയായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു താര.

പരാതിയേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.