എംഎല്‍എയെ വിട്ടയക്കാ‍ന്‍ ഏഴ് നിബന്ധനകള്‍!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2012 (18:29 IST)
PTI
PTI
തട്ടിക്കൊണ്ടു പോയ ബി ജെ ഡി എംഎല്‍എ ജിന ഹികാകയെ വിട്ടയക്കണമെങ്കില്‍ ഏഴ്‌ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് മാവോയിസ്‌റ്റുകള്‍.

മാല്‍ക്കംഗിരി ജില്ലാ കളക്‌ടറെ വിട്ടയക്കാനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുക‍, ജയിലിലുള്ള മാവോയിസ്‌റ്റ് നേതാക്കളെ വിട്ടയക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് മാവോയിസ്‌റ്റുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

അതേസമയം മാവോയിസ്‌റ്റുകളുടെ ആവശ്യങ്ങള്‍ പഠിച്ചുവരുകയാണെന്ന്‌ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌ അറിയിച്ചു. 37-കാരനായ എം എല്‍ എയെ ശനിയാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്.

English Summary: The Odisha government is examining the demands made by abductors of ruling BJD MLA Jhina Hikaka, which includes release of jailed ultras, amid indication that talks with Maoist mediators for release of the second Italian will soon yield positive results.