ഉപേന്ദ്രയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Webdunia
വെള്ളി, 7 മാര്‍ച്ച് 2008 (14:45 IST)
ഗുഡ്‌ഗാവ് കിഡ്‌നി റാക്കറ്റ് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാ‍യ ഡോക്‍ടര്‍ ഉപേന്ദ്ര അഗര്‍വാളിനെ പ്രത്യേക സി.ബി.ഐ കോടതിയില്‍ വെള്ളിയാഴ്‌ച ഹാജരാക്കും. ഉപേന്ദ്രയെ ഫെബ്രുവരി 25 ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാര്‍ച്ച് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഈ കേസിലെ മറ്റു പ്രതികളായ ജഗദീഷ്, ജിയാസുദിന്‍ എന്നിവരെയും കോടതിയില്‍ ഹാജരാക്കും. ഈ കേസിലെ മറ്റൊരു മുഖ്യപ്രതിയായ ഡോക്‍ടര്‍ അമിത്‌കുമാറിനെ ജെയ്പ്പൂര്‍ കോടതി മാര്‍ച്ച് 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

അമിത് കുമാറിനെ നേപ്പാളിലെ കാഠ്‌മണ്ഡുവില്‍ നിന്ന് അറസ്റ്റു ചെയ്ത് സി.ബി.ഐ ഫെബ്രുവരി ഒന്‍‌പതിനാണ് ഇന്ത്യയിലെത്തിച്ചത്. അമിത് കുമാറിനും സഹോദരന്‍ ഡോക്‍ടര്‍ ജീവന്‍ കുമാറിനും ഇന്‍റര്‍പോള്‍ ഫെബ്രുവരി ഒന്നിന് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. ഡോക്‍ടര്‍ അമിത്ത് 500 ലധികം കിഡ്‌നി മാറ്റിവെയ്‌ക്കല്‍ നടത്തിയിട്ടുണ്ടെന്ന് സി.ബി.ഐ ആരോപിക്കുന്നു.