ഉത്തര്‍പ്രദേശില്‍ മോഡി ഇറങ്ങുന്നു!

Webdunia
വെള്ളി, 10 ഫെബ്രുവരി 2012 (23:10 IST)
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനിറങ്ങുന്നു. പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്ന് നേരത്തെ മോഡി വിട്ട് നിന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ താന്‍ പ്രചരണത്തിനെത്തും. എന്നാല്‍ എപ്പോള്‍ പ്രചരണത്തിനിറങ്ങുമെന്ന് തീരുമാനമായിട്ടില്ല. തീയതി പിന്നീട് നിശ്ചയിക്കുമെന്നും നരേന്ദ്രമോഡി മാധ്യമപ്രവര്‍ത്തകരൊട് വ്യക്തമാക്കി.

ഉത്തരാഖണ്ഡിലും പഞ്ചാബിലും മോഡി പ്രചാരണത്തിനിറങ്ങാത്തതും ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട പ്രചാരണത്തില്‍ നിന്ന്‌ മോഡി വിട്ടു നിന്നതും ഏറെ ചര്‍ച്ചയായിരുന്നു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷന്‍ നിധിന്‍ ഖഡ്കരി വ്യക്തമാക്കിയതിന് പിന്നാലെയാണ് മോഡിയുടെ ഈ വെളിപ്പെടുത്തല്‍.